ടി.വി.ഭരതൻ ,പി.ശങ്കരൻ നമ്പൂതിരി അനുസ്മരണം
Monday 23 February 2026 10:00 PM IST
കാഞ്ഞങ്ങാട് : ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വി.ഭരതന്റെ 32-ാം അനുസ്മരണവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശങ്കരൻ നമ്പൂതിരിയുടെ 5-ാം അനുസ്മരണവും ആചരിച്ചു. ഫോർട്ട് വിഹാർ ഹാളിൽ അനുസ്മരണയോഗം നഗരസഭ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുനിൽ കുമാർ കൊട്ടറ അനുസ്മരണ പ്രഭാഷണം നടത്തി.വനിതാവിഭാഗം സംസ്ഥാന ചെയർപേഴ്സൺ കെ.ബേബി ലത,വനിത വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് എ. വി സീമ,ജില്ലാ വനിതാ കൺവീനർ പി.വി.ഉഷ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.വി.വിനോദ് സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി കെ.വി.ലതിക നന്ദിയും പറഞ്ഞു.