തിരഞ്ഞെടുപ്പ് വരുവല്ലേ ... ജഗദമ്മ വീണ്ടും

Tuesday 24 February 2026 6:07 AM IST

ഉർവശിയെ കേന്ദ്രകഥാപാത്രമാക്കി ഭർത്താവ് ശിവാസ് (ശിവപ്രസാദ്) കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്രേറ്റ് ഫസ്റ്റ് ക്ലാസ് റീ റിലീസ് ചെയ്യുന്നു . പൂർണമായും രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തിൽ ആണ് വീണ്ടും റിലീസ് ചെയ്യുന്നത്. സാധാരണക്കാരിയായ ജഗദമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും അധികാര കേന്ദ്രത്തിലേക്ക് എത്തുകയും ചെയ്യുന്നതാണ് പ്രമേയം.

ജഗദമ്മയായി ആദ്യാവസാനം ഉർവശി പരകായപ്രവേശം നടത്തുന്ന ചിത്രം ക്ലീൻ എന്റർടെയ്നറർ ആണ്.

കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമ കൂടിയാണ് . കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഛായാഗ്രഹണം : അനിൽ നായർ, സംഗീത സംവിധാനം : കൈലാസ് മേനോൻ, ഗാനങ്ങൾ : ബി.കെ. ഹരിനാരായണൻ, എഡിറ്റർ: ഷൈജൽ, എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം.