കെ.എസ്.ആന്റ് ഡബ്ലു സി.ഇ.എസ്.എഫ് സമ്മേളനം

Monday 23 February 2026 10:08 PM IST

കാഞ്ഞങ്ങാട് :കേരള സോയിൽ ആന്റ് വാട്ടർ കൺ സർവേഷൻ എൻജിനീയറിംഗ് സ്റ്റാഫ് ഫെഡറേഷൻ 32ാം വാർഷിക സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.പ്രീത അദ്ധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സോയ ഉദ്ഘാടനം ചെയ്തു. നാല് യൂണിറ്റുകളായി പ്രവർത്തിക്കുന്ന എൻജിനീയറിംഗ് ഓവർസീയർ യൂണിറ്റുകളെ താലൂക്ക് തലത്തിൽ സോയിൽ കൺസർവേഷൻ എൻജിനീയറിംഗ് ഓഫീസുകളാക്കി പുനർ വിന്യസിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു സെക്രട്ടറി സന്തോഷ് കുമാർ ജി ആർ റിപ്പോർട്ട് അവതരിപ്പിച്ചു സുജേഷ് വിപി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.കെ.പി.ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി . ഭാരവാഹികൾ:വി.പി.സുജേഷ് പ്രസി) , ജി.ആർ.സന്തോഷ് കുമാർ (സെക്ര) , കെ.പ്രീത (ട്രഷ), സിജു ഇഗ്‌നേഷ്യസ് , സജീവ് വൈസ് പ്രസി.) ജി.അനീഷ് , ശിവാനന്ദൻ (ജോ.സെക്ര).