കർഷക തൊഴിലാളി ഫെഡറേഷൻ സമ്മേളനം
കാഞ്ഞങ്ങാട്: കർഷക തൊഴിലാളി ഫെഡറേഷൻ (ബി.എം.എസ് ). സംസ്ഥാന പ്രതിനിധി സമ്മേളനംബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് ബി. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി മഹാസംഘ് ദേശീയ പ്രസിഡന്റ് കെ.എൻ.മോഹനൻ, സംഘടിത മേഖല സംസ്ഥാന പ്രഭാരി എം.പി.ചന്ദ്രശേഖരൻ, ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.രാജേന്ദ്രൻ, സംസ്ഥാന സമിതി അംഗം വി.വി.ബാലകൃഷ്ണൻ ബി.എം.എസ് കാസർകോട് ജില്ലാ സെക്രട്ടറി കെ.വി.ബാബു, ഫെഡറേഷൻ ഭാരവാഹികളായ ടി.എം.പ്രശാന്ത്, സുനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി.രാജശേഖരൻ പ്രസിഡന്റ് (ആലപ്പുഴ), എസ്.രാജേന്ദ്രൻ ജനറൽ സെക്രട്ടറി (പാലക്കാട്), ജെ.മനോജ് ട്രഷറർ (ആലപ്പുഴ), ടി.എം.പ്രശാന്ത്, സതീഷ് കുമാർ, ഭാസ്കരൻ, ഏരൂർ മോഹനൻ (വൈസ് പ്രസിഡന്റ്), ജോസ് ജോർജ്, പി. എസ്.ശശിധരൻ, അനുരുദ്ധൻ കണ്ണൂർ, ശിവദാസ് മലപ്പുറം, തിലകൻ തൃശൂർ എന്നിവരെ തിരഞ്ഞെടുത്തു.