നോമ്പുകാലമെത്തി, പഴം വിപണി ഉണർന്നു
കിളിമാനൂർ: നോമ്പുകാലം ആരംഭിച്ചതോടെ പഴംവിപണിയിൽ ഉണർവ്. വേനലും കൂടി ആയതോടെ പഴ വർഗ്ഗങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കും കൂടി. നോമ്പിന്റെ ആദ്യദിനം തന്നെ കടകളിൽ നല്ല തിരക്കുമായിരുന്നു. ആവശ്യക്കാർ എറിയതോടെ വിലയും ഉയർന്നുതുടങ്ങി. നേന്ത്രപ്പഴം, ഞാലിപ്പൂവൻ എന്നിവയ്ക് 5രൂപ മുതൽ 10രൂപ വരെ കിലോയ്ക്ക് വിലയേറിയിട്ടുണ്ട്.
റംസാൻ നോമ്പ് ആരംഭിച്ചതോടെ തണ്ണി മത്തൻ, ഈന്തപ്പഴം, ആപ്പിൾ, മുന്തിരി എന്നിവയ്ക്ക് ഡിമാന്റേറി. ഹോർട്ടി കോർപ്പിൽ പൊതു വിപണിയേക്കാൾ വില കുറവുണ്ടെങ്കിലും എല്ലാ പഴങ്ങളും ലഭ്യമല്ലെന്ന ആക്ഷേപമുണ്ട്. തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പഴങ്ങൾ എത്തുന്നത്. ചൂടിന്റെ കാഠിന്യം കൂടുന്നതുകൊണ്ട് പഴങ്ങളുടെ ലഭ്യത കുറയാനും വില കൂടാനും സാദ്ധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാങ്ങ വിപണിയിൽ കുറവാണ്.
നേന്ത്രപ്പഴം: 50 -60
ഞാലിപ്പൂവൻ: 65-75
ആപ്പിൾ : 200-240
ഓറഞ്ച് - 100
മാതളം - 200
പേരയ്ക്ക - 100
മാങ്ങ -100 -150
പപ്പായ -50
പൈനാപ്പിൾ - 80
മുന്തിരി -120
തണ്ണിമത്തൻ - 20-25
അവക്കാഡോ - 350
ഈന്തപ്പഴം - 300