ശബരിമല സ്വർണക്കൊള്ള: സഭയിൽ വീണ്ടും പോര്

Tuesday 24 February 2026 1:57 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയപ്പോഴേ പ്രതിപക്ഷം പ്ലക്കാർഡുകളുമായി മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ അസാന്നിദ്ധ്യത്തിൽ കെ.ബാബുവായിരുന്നു സംസാരിച്ചത്.

സ്വർണക്കൊള്ളയിൽ പ്രതികൾക്കെല്ലാം കൂട്ടത്തോടെ ജാമ്യംകിട്ടി പുറത്തിറങ്ങുകയാണെന്നും ദേവസ്വംമന്ത്രി രാജിവയ്ക്കുംവരെ സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നും ബാബു പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയെങ്കിലും സ്പീക്കർ നടപടികൾ തുടർന്നു.

മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ വിമർശനം ഹൈക്കോടതിക്ക് എതിരെയാണെന്ന് മന്ത്രി രാജീവ് പറഞ്ഞു. തെറ്റുചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സർക്കാരിന്റെ നിലപാട്. ഇത് പ്രതിപക്ഷത്തിന് മാത്രം മനസിലാവുന്നില്ല. രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ് സമരമെന്നും പറഞ്ഞു. തന്ത്രിയെ അറസ്റ്റു ചെയ്തതു മുതൽ യു.ഡി.എഫും ബി.ജെ.പിയും അസ്വസ്ഥരാണെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

ശൂന്യവേളയിലെ നടപടികളിലേക്ക് സ്പീക്കർ കടന്നതോടെ 'അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ' എന്നെഴുതിയ ബാനർ സ്പീക്കർക്ക് മുന്നിൽ ഉയർത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. അൻവർസാദത്ത് സ്പീക്കറുടെ വേദിയിലേക്കുള്ള പടികൾ കയറിയെങ്കിലും വാച്ച് ആൻഡ് വാർഡ് തടഞ്ഞു. നിയമസഭയുടെ അവസാന സെഷനാണെന്നും സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

ബഹളം തുടർന്നതോടെ സബ്മിഷനുകൾക്കുള്ള മറുപടികൾ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. കെ.ബാബു പ്രസംഗിക്കാൻ എഴുന്നേറ്റെങ്കിലും സ്പീക്കർ മൈക്ക് നൽകിയില്ല. അതോടെ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പിന്നാലെ 5ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി സഭ വേഗത്തിൽ പിരിഞ്ഞു.

 അവിശ്വാസ പ്രമേയത്തിന് ‌വെല്ലുവിളിച്ച് രാജീവ്

സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മന്ത്രി പി.രാജീവ്. അതിന് പ്രതിപക്ഷത്തിന് ധൈര്യമില്ലെന്നും ഏത് പ്രമേയം ചർച്ചയ്ക്കെടുത്താലും ഉള്ളി തൊലിച്ചതു പോലെയാവുമെന്നും പറഞ്ഞു.

 നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​ഇ​ന്നു​ ​പി​രി​യും

പ​തി​ന​ഞ്ചാം​ ​നി​യ​മ​സ​ഭ​യു​ടെ​ ​അ​വ​സാ​ന​ ​സെ​ഷ​ൻ​ ​ഇ​ന്ന് ​സ​മാ​പി​ക്കും.​ ​മാ​ർ​ച്ച് 26​വ​രെ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ​തി​നാ​റാം​ ​സ​മ്മേ​ള​നം​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​വി​ഷ​യ​ത്തി​ലെ​ ​പ്ര​തി​പ​ക്ഷ​ ​പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്ന് ​ഇ​ന്ന് ​ഗി​ല്ല​റ്റി​ൻ​ ​ചെ​യ്യാ​നാ​ണ് ​ധാ​ര​ണ.​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​ഇ​ന്ന​ലെ​ ​സ​മ്മേ​ള​നം​ ​പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴും​ ​പ്ര​തി​പ​ക്ഷം​ ​സ​ഭാ​ ​ന​ട​പ​ടി​ക​ൾ​ ​സ്തം​ഭി​പ്പി​ച്ചി​രു​ന്നു.​ ​ബ​ഹ​ള​ത്തി​നി​ടെ​ ​ഇ​ന്ന​ലെ​ ​അ​വ​ത​രി​പ്പി​ച്ച​ ​നേ​റ്റി​വി​റ്റി​ ​കാ​ർ​ഡ് ​ബി​ൽ​ ​അ​ട​ക്കം​ ​അ​ഞ്ച് ​ബി​ല്ലു​ക​ൾ​ ​ഇ​ന്ന​ലെ​ത്ത​ന്നെ​ ​സ​ബ്ജ​ക്ട് ​ക​മ്മി​റ്റി​ ​ചേ​ർ​ന്ന് ​അം​ഗീ​ക​രി​ച്ചി​രു​ന്നു.​ ​റി​പ്പോ​ർ​ട്ട് ​ഇ​ന്ന് ​സ​ഭ​യി​ൽ​ ​വ​ച്ച​ ​ശേ​ഷം​ ​ച​ർ​ച്ച​യി​ല്ലാ​തെ​ ​അ​ഞ്ച് ​ബി​ല്ലു​ക​ളും​ ​പാ​സാ​ക്കും.​ ​തു​ട​ർ​ന്ന് ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ക​ളെ​ല്ലാം​ ​ച​ർ​ച്ച​യി​ല്ലാ​തെ​ ​പാ​സാ​ക്കും.​ ​തു​ട​ർ​ന്ന് ​പ​തി​ന​ഞ്ചാം​ ​നി​യ​മ​സ​ഭ​യു​ടെ​ ​അ​വ​ലോ​ക​നം​ ​സ്പീ​ക്ക​ർ​ ​സ​ഭ​യി​ൽ​ ​വാ​യി​ക്കും.​ ​പി​ന്നാ​ലെ​ ​ദേ​ശീ​യ​ഗാ​നം​ ​പാ​ടി​ ​സ​ഭ​ ​പി​രി​യും.​ ​നേ​ര​ത്തേ​ ​ഗ്രൂ​പ്പ് ​ഫോ​ട്ടോ​യെ​ടു​ത്ത​തി​നാ​ൽ​ ​അ​വ​സാ​ന​ദി​വ​സം​ ​ഫോ​ട്ടോ​ ​സെ​ഷ​ൻ​ ​ഉ​ണ്ടാ​യി​രി​ക്കി​ല്ല.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മാ​ർ​ച്ച് ​ആ​ദ്യ​വാ​രം​ ​പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ,​ ​എം.​എ​ൽ.​എ​മാ​ർ​ക്ക് ​മ​ണ്ഡ​ലം​ ​കേ​ന്ദ്രീ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള​ ​സൗ​ക​ര്യം​ ​കൂ​ടി​ ​പ​രി​ഗ​ണി​ച്ചാ​ണ് ​സ​മ്മേ​ള​നം​ ​ഗി​ല്ല​റ്റി​ൻ​ ​ചെ​യ്യു​ന്ന​ത്.