പ്രകൃതി ബത്തേരിയിൽ ആംആദ്മി സ്ഥാനാർത്ഥി

Tuesday 24 February 2026 1:13 AM IST

സുൽത്താൻ ബത്തേരി: ട്രാൻസ് ജെൻഡർ സുൽത്താൻ ബത്തേരിയിൽ ആംആദ്മി സ്ഥാനാർത്ഥിയാകും. നൂൽപ്പുഴ നായ്ക്കട്ടി തേർവയൽ പണിയഉന്നതിയിലെ എൻ.വി പ്രകൃതിയെ ആണ് ആപ്പ് കളത്തിലിറക്കുന്നത്. കഴിഞ്ഞ ദിവസം ബത്തേരിയിൽ ചേർന്ന ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയോഗത്തിലാണ് പ്രകൃതിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റും, കവിയുമാണ് ഇരുപത്തിയാറുകാരിയായ പ്രകൃതി. 2023ൽ തൃപ്പൂണിത്തറ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും, സുൽത്താൻബത്തേരിയിലെ സ്വകാര്യ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിൽ നിന്ന് ഡി.എൽ.എഡും പാസായിട്ടുണ്ട്. നിലവിൽ ചെട്യാലത്തൂർ സ്‌കൂളിലെ മെൻഡറായി ജോലി ചെയ്യുകയാണ്. സ്വന്തം ജെൻഡർ വെളിപ്പെടുത്തി രംഗത്തുവരാൻ സാധിച്ചതിൽ അഭിമാനമുള്ളതായി പ്രകൃതി പറഞ്ഞു. തേർവയൽ ഉന്നതിയിലെ കറപ്പൻ- നാരായണി ദമ്പതികളുടെ മകളാണ് പ്രകൃതി.