ഹിന്ദുഏകതാ സമ്മേളനം

Tuesday 24 February 2026 7:33 AM IST

ചേർത്തല:ഹിന്ദു ഏകതാ സംഘാടക സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 1ന് ചേർത്തല എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ ഹിന്ദു ഏകതാ സമ്മേളനം നടക്കും.വൈകിട്ട് 3.30ന് സംഗീത സദസ്,തുടർന്ന് തിരുവാതിര,5ന് ഏകതാസംഗമം ചെങ്ങന്നൂർ ശ്രീ നാരായണ വിശ്വകർമ മഠാധിപതി സ്വാമി ശിവ ബോധാനന്ദ ഉദ്ഘാടനം ചെയ്യും.അരുൺ കെ.പണിക്കർ അദ്ധ്യക്ഷത വഹിക്കും.ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അരുൺ കെ.പണിക്കർ,ടി.ആർ.പ്രസാദ്,എം.പ്രശാന്ത് എന്നിവർ അറിയിച്ചു.വിളംബര വാഹന ജാഥ 26ന് വൈകിട്ട് 4ന് കാളികുളത്ത് നിന്ന് ആരംഭിച്ച് നഗരംചുറ്റി സമാപിക്കുമെന്ന് ജി.നന്ദകുമാർ,വി.അനിൽകുമാർ എന്നിവർ പറഞ്ഞു.