മണ്ഡലം കൺവെൻഷൻ

Tuesday 24 February 2026 8:34 AM IST

ബുധനൂര്‍: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് 26ന് ചെങ്ങന്നൂരിൽ നൽകുന്ന സ്വീകരണത്തിന്റെ ഭാഗമായി കോൺഗ്രസ് ബുധനൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. അശോകൻ, ടി.കെ.രമേശൻ, സുരേഷ് തെക്കേകാട്ടിൽ, ആർ.വിശ്വനാഥൻ, ബിജു കെ.ഡാനിയേൽ, സി.ബി. പ്രസന്നൻ, പ്രവീൺ പ്രഭ, ലേഖാമോഹൻ, മധുകുമാർ, സന്തോഷ്‌ മഞ്ഞപ്പള്ളി, തുടങ്ങിയവർ സംസാരിച്ചു. പുതുയുഗയാത്ര സ്വീകരണ സമ്മേളനത്തിൽ ബുധനൂർ മണ്ഡലത്തിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.