പച്ചപ്പ് തേടി ഒരുയാത്ര

Tuesday 24 February 2026 8:37 AM IST

പൂച്ചാക്കൽ: മലർവാടി ബാലസംഘം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പച്ചപ്പ് തേടിയുള്ള ഒരു യാത്ര പരിപാടിയുടെ ഭാഗമായി വടുതല ജെട്ടി യൂണിറ്റ് അംഗങ്ങൾ പെരുമ്പളം ദ്വീപിലെ കൃഷിയിടങ്ങൾ സന്ദർശിച്ചു. പ്രകൃതിയുടെ പച്ചപ്പ് തേടി കാമ്പെയ്‌നിന്റെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ മികച്ച കർഷകനായ പെരുമ്പളം ശ്രീകുമാറിന്റെ കൃഷിയിടം സന്ദർശിച്ച് വിവിധ കൃഷിരീതികൾ പരിചയപ്പെട്ടു. ജൈവകൃഷി രീതികളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും സംബന്ധിച്ച് കർഷകൻ കുട്ടികളുമായി സംവദിച്ചു. പരിപാടികൾക്ക് റീമ ഷിജാബ്, നാദിഷ, റമീന, അസ്‌ലം എന്നിവർ നേതൃത്വം നൽകി.