യു.ഡി.എഫ് ജനസദസ്
Tuesday 24 February 2026 7:40 AM IST
മുഹമ്മ: കേരളത്തിന്റെ ആരോഗ്യമേഖല അനാരോഗ്യ മേഖലയാക്കി മാറ്റിയ മന്ത്രിയാണ് വീണജോർജ് എന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്. ശരത് ആരോപിച്ചു. വയറ്റിൽ കത്രികയുമായി അഞ്ചു വർഷം ജീവിച്ച ഉഷ ജോസഫ് ആരോഗ്യ സിസ്റ്റത്തിന്റ ഇരയാണെന്നും ശരത് പറഞ്ഞു. മണ്ണഞ്ചേരി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി മണ്ണഞ്ചേരിയിൽ സംഘടിപ്പിച്ച ജനസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഴയിൽ അബ്ദുള്ള ആദ്ധ്യക്ഷത വഹിച്ചു.കെ.വി.മേഘനാദൻ, ബി. അൻസൽ, ജി.ചന്ദ്രബാബു,സിനിമോൾ സുരേഷ്,എസ്. സന്തോഷ്,അബ്‌ദുൾ ബാസിത്ത്, സിന്ധുക്കുട്ടി, ജി. ജയതിലകൻ, മഹീൻ മഠത്തിൽ,സി.സാബു, എ.എം.അജിത് കുമാർ സംസാരിച്ചു.