ലഹരിക്കെതിരെ ജാഗ്രത വേണം

Tuesday 24 February 2026 2:45 AM IST

തിരുവനന്തപുരം: ലഹരിക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് കർശന നടപടിയും ജാഗ്രതയും വേണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി സോഷ്യൽ ആക്ടിവിസ്റ്റ് ഫസീലബീഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജഹാൻ ആസാദ് അദ്ധ്യക്ഷത വഹിച്ചു.റീജിയണൽ കോ-ഓർഡിനേറ്റർ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.സന്തോഷ്,മഞ്ജുഷ, യമുന,അബിൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ജനറൽ സെക്രട്ടറിയായി മനോജിനെ തിരഞ്ഞെടുത്തു.