സഹസ്രജ്യോതിർലിംഗ ദർശന കാഴ്ച

Tuesday 24 February 2026 12:04 AM IST

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ബ്രഹ്മാകുമാരീസ് ആത്മീയപഠനവിദ്യാലയം ക്ഷേത്ര പുറകുവശത്ത് ആരംഭിച്ച സഹസ്രജ്യോതിർലിംഗദർശന കാഴ്ച്ച നടൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.ബ്രഹ്മകുമാരി മിനി,​ആറ്റുകാൽ ട്രസ്റ്ര് മുൻ ചെയർമാൻ രവീന്ദ്രൻനായർ,​ആറ്റുകാൽ തമ്പി എന്നിവർ പങ്കെടുത്തു.സൗജന്യ രാജയോഗചിത്രപ്രദർശിനിയും,​ സൗജന്യ രാജയോഗ മെഡിറ്റേഷനും പരീശീലിപ്പിക്കാൻ മാർച്ച് 3 വരെ സൗകര്യമൊരുക്കിയതായി ബ്രഹ്മകുമാരി മിനി പറഞ്ഞു.രാവിലെ 5 മുതൽ ആരംഭിക്കുന്ന ജ്യോതിർലിംഗദർശനകാഴ്ച്ചരാത്രി 9.30 വരെ ഉണ്ടായിരിക്കും.