ആറ്റിൽ മു​ങ്ങി​മ​രി​ച്ച യുവാവിന്റെ മൃതദ്ദേഹം ഖബറടക്കി

Tuesday 24 February 2026 12:06 AM IST

ഓ​യൂർ: കൂ​ട്ടു​കാർ​ക്കൊ​പ്പം മീൻ പി​ടി​ക്കുന്നതിനിടെ ഇ​ത്തി​ക്ക​ര​യാ​റ്റിൽ മുങ്ങിമരിച്ച യുവാവിന്റെ മൃതദ്ദേഹം ഖബറടക്കി. ഓ​യൂർ അ​ട​യ​റ,മു​ണ്ടാ​മ​ഞ്ചൽ റി​ഹാൻ മൻ​സി​ലിൽ സു​നീ​റി​ന്റെ മ​കൻ എസ്. മു​ഹ​മ്മ​ദ് റി​ഹാന്റെ (18) മൃതദ്ദേഹമാണ് ഇന്നലെ ഉച്ചയോടെ ഓയൂർ പയ്യക്കോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ ഖബറടക്കിയത്. കഴിഞ്ഞദിവസം വൈ​കി​ട്ട് 4ഓടെയായിരുന്നു സം​ഭ​വം. അ​നു​ജ​നും മ​റ്റൊ​രു കൂ​ട്ടു​കാ​ര​നു​മൊ​ത്ത് വെ​ളി​ന​ല്ലൂർ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് താ​ഴെ​യു​ള്ള ക​ട​വിൽ മീൻ പി​ടി​ച്ചു കൊ​ണ്ടി​രി​ക്കെ കാൽ വ​ഴു​തി ആ​റ്റിൽ വീ​ഴു​ക​യാ​യി​രു​ന്നു.നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​രെ​ത്തി മു​ഹ​മ്മ​ദ് റി​ഹാനെ ക​ര​യ്‌​ക്കെ​ടു​ത്തെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാതാവ്:സെ​മീ​റ.സ​ഹോ​ദ​രി: ന​ജ്ര,സ​ഹോ​ദ​രൻ: ഇർ​ഫാൻ. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയിൽ 'മു​ഹ​മ്മ​ദ് റി​ഹാനെ ക​ര​യ്‌​ക്കെ​ടു​ത്തെ​ങ്കി​ലും' എന്നതിന് പകരം ' സു​നീ​റിനെ ക​ര​യ്‌​ക്കെ​ടു​ത്തെ​ങ്കി​ലും' എന്ന് തെറ്റായി പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു.