ജില്ലാ പഞ്ചായത്ത് വികസന സെമിനാർ
Tuesday 24 February 2026 12:09 AM IST
തൃശൂർ: ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സെമിനാർ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അദ്ധ്യക്ഷനായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഐ. സജിത കരട് വാർഷിക പദ്ധതി അവതരണം നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ്. വിനയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ആർ. മായ, ടി.വി. മദനമോഹനൻ, ഷോൺ പെല്ലിശ്ശേരി, ഡേവിസ് മാസ്റ്റർ, ടോബി തോമസ് തുടങ്ങിയവർ സംസാരിച്ചു.