പ്രഭാഷണ പരമ്പര
Wednesday 25 February 2026 1:09 AM IST
തിരുവനന്തപുരം: നിർമ്മിതബുദ്ധിക്കാലം സൃഷ്ടിക്കാൻ പോകുന്നത് സാങ്കേതിക വിദ്യകളുടെ സൂനാമിയായിരിക്കുമെന്ന് പ്രൊഫ.അച്യുത് ശങ്കർ.വഞ്ചിയൂർ ചിത്തിരതിരുനാൾ ഗ്രന്ഥശാല സംഘടിപ്പിച്ച 'വായനശാല കേശവപിള്ള സ്മാരക പ്രഭാഷണ പരമ്പര'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രന്ഥശാലാ പ്രസിഡന്റ് ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.ജി ശശിഭൂഷൺ, ഗ്രന്ഥശാലാ ബോർഡ് അംഗം വി.വി. പ്രകാശ് കുറുപ്പ് എന്നിവർ സംസാരിച്ചു.