നവീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനം

Tuesday 24 February 2026 12:11 AM IST
പുത്തൂർ ഗവ. വി. എച്ച്. എസ്. എസ് സ്‌കൂൾ നവീകരിച്ച ഗ്രൗണ്ട് ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കുന്നു.

തൃശൂർ: പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നവീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ നിർവഹിച്ചു. മണ്ഡലത്തിൽ എട്ട് കളിക്കളങ്ങളിലായി 15.5 കോടിയുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഒരു കോടി ചെലവിൽ ഭിന്നശേഷി സൗഹൃദമാക്കാൻ തെരഞ്ഞെടുത്തതും പുത്തൂർ സ്‌കൂളിനെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ എന്നിവർ മുഖ്യാതിഥികളായി. മുൻ ഇന്ത്യൻ ഗോൾകീപ്പറും കോച്ചുമായ വിക്ടർ മഞ്ഞില വിശിഷ്ടാതിഥിയായി. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ രണ്ട് കോടി രൂപ ചെലവഴിച്ചാണ് ഗ്രൗണ്ട് നവീകരിച്ചത്. എ.ഇ പ്രവീണ, ടിനോ മൈക്കിൾ, പ്രധാനദ്ധ്യാപിക പി.എം.സുനിത തുടങ്ങിയവർ സംസാരിച്ചു.