ഫ്ലാറ്റ് ഉദ്ഘാടനം ബഹിഷ്ക്കരിക്കും

Tuesday 24 February 2026 12:12 AM IST

അമ്പലപ്പുഴ: തീരദേശ ജനതയോട് നീതിപുലർത്താത്ത സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഹസന നാടകം എന്ന നിലയിൽ നിർമ്മാണം പൂർത്തിയാകാത്ത ഫ്ലാറ്റ് ഉദ്ഘാടനം നടത്തുന്നത് ജനങ്ങളെ വിഢികളാക്കാനാണെന്ന് യു.ഡി.എഫ്. അതിനാൽ പുനർഗ്രഹം പദ്ധതിയുടെ ഭാഗമായിയുള്ള തോട്ടപ്പള്ളി ഫ്ലാറ്റ് ഉദ്ഘാടനം ബഹിഷ്കരിക്കാൻ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്ക് കോൺഗ്രസ് നിർദ്ദേശം നൽകി. വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത സർക്കാർ തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന മാമാങ്കം കോൺഗ്രസ് ബഹിഷ്കരിക്കുകയാണെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അറിയിച്ചു.