രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Tuesday 24 February 2026 12:18 AM IST
ചെറുതുരുത്തി:പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വള്ളുവനാട് ഹോസ്പിറ്റൽ ഒറ്റപ്പാലം ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പി.എൻ.എൻ.എം. ഹോസ്പിറ്റൽ എൻ.എ.ബി.എച്ച് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ സേവനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും രക്തം ദാനം ചെയ്തു. ക്യാമ്പ് വള്ളത്തോൾ നഗർ പഞ്ചായത്ത് 4-ാം വാർഡ് മെമ്പർ പി.എ. സൽമ ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജിജി മാത്യൂ, പി.ജി. ഡീൻ പ്രൊഫ. ഡോ.പി.രതീഷ് , ടി.ജോസഫ്, ഡോ.സി.കെ. ശ്രീജിൻ, റൊട്ടേറിയൻ എം. ഉണ്ണിക്കൃഷ്ണൻ, വള്ളുവനാട് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോ. ഹരിപ്രിയ, ഡോ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.