നഴ്സിംഗ് കൗൺസിൽ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു
Tuesday 24 February 2026 1:19 AM IST
തിരുവനന്തപുരം: കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച സോഫ്ട്‌വെയറിന്റെ ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു.പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് സെന്ററിന് സമീപം നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ വഞ്ചിയൂർ പി.ബാബു അദ്ധ്യക്ഷത വഹിച്ചു.നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ പ്രസിഡന്റ് അനീസ.എസ്.എ,നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ.ഡോ.സോനാ.പി.എസ്,ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന.കെ.ജെ തുടങ്ങിയവർ പങ്കെടുത്തു.