ലഹരിക്കേസിൽ യുവാവിന് 4 വർഷം തടവും പിഴയും

Tuesday 24 February 2026 2:54 AM IST

ആലപ്പുഴ: മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിന് നാല് വർഷം കഠിന തടവും 25,​000 രൂപ പിഴയും ശിക്ഷിച്ചു. കോഴഞ്ചേരി കുന്നത്തുകര മുറിയിൽ ആശാരിയേത്ത് വീട്ടിൽ രഞ്ജു സുരേഷിനെയാണ് (27)ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജ് എസ്. ഭാരതി ശിക്ഷിച്ചത്. 2019 ആഗസ്റ്റ് 29ന് ചെങ്ങന്നൂർ ഐ.പി.സി ഹെബ്രോൺ പ്രാർത്ഥനാലയത്തിന് മുന്നിൽവച്ച് ബൈക്കിൽ 100 നൈട്രോസെപാം ടാബ്‌ലറ്റ് കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എ.ജി പ്രകാശും സംഘവും രഞ്ജുസുരേഷിനെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്.എ ശ്രീമോൻ ഹാജരായി.