പാർട്ടി തലപ്പത്ത് കിം തുടരും

Tuesday 24 February 2026 7:47 AM IST

പ്യോഗ്യാംഗ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ രാജ്യം ഭരിക്കുന്ന വർക്കേഴ്സ് പാർട്ടി ഒഫ് കൊറിയയുടെ ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. പ്യോഗ്യാംഗിൽ തുടങ്ങിയ പാർട്ടി സമ്മേളനത്തിലാണ് തീരുമാനം. 2011 ഡിസംബറിൽ, പിതാവ് കിം ജോംഗ് ഇൽ മരണമടഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ കിം ജോംഗ് ഉൻ പാർട്ടിയുടെയും രാജ്യത്തിന്റെയും സൈന്യത്തിന്റെയും ഏകാധിപതിയായി നിയമിക്കപ്പെടുകയായിരുന്നു.