ബാഫ്‌റ്റയിൽ തിളങ്ങി വൺ ബാറ്റിൽ ആഫ്റ്റർ അനദർ

Tuesday 24 February 2026 7:47 AM IST

ലണ്ടൻ: 79 -ാമത് ബാഫ്‌റ്റ (ബ്രിട്ടീഷ് അക്കാഡമി ഒഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ്)​ പുരസ്കാര വേദിയിൽ തിളങ്ങി ലിയനാർഡോ ഡികാപ്രിയോ നായകനായി എത്തിയ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ". മികച്ച ചിത്രം,​ സംവിധാനം (പോൾ തോമസ് ആൻഡേഴ്സൺ) ഉൾപ്പെടെ 6 പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കി. നേരത്തെ ഗോൾഡൻ ഗ്ലോബ് അടക്കം അവാർഡുകളിലും ചിത്രം ആധിപത്യം നേടിയിരുന്നു. ബോളിവുഡ് താരം ആലിയ ഭട്ട് പുരസ്കാര വേദിയിൽ അവതാരകയായി എത്തി. പ്രസംഗത്തിന്റെ തുടക്കത്തിൽ താരം ഹിന്ദിയിൽ സംസാരിച്ചത് ശ്രദ്ധനേടി.

# മറ്റ് പ്രധാന പുരസ്കാരങ്ങൾ

 നടൻ - റോബർട്ട് അരമായോ (ഐ സ്വെയർ)

 നടി - ജെസി ബക്ക്‌ലി (ഹാംനെറ്റ്)​

 ഇംഗ്ലീഷ് ഇതര ചിത്രം - സെന്റിമെന്റൽ വാല്യു

 ബ്രിട്ടീഷ് ചിത്രം - ഹാംനെറ്റ്