മാറ ലാഗോ വെടിവയ്‌പ്: അന്വേഷണം തുടങ്ങി എഫ്.ബി.ഐ

Tuesday 24 February 2026 7:49 AM IST

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതി സ്ഥിതിചെയ്യുന്ന ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാറ ലാഗോ എസ്റ്റേറ്റിലേക്ക് യുവാവ് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എഫ്.ബി.ഐ. തോക്കും ഇന്ധന കുപ്പിയുമായി കാറിൽ എസ്റ്റേറ്റിലേക്ക് കടക്കാൻ ശ്രമിച്ച ഓസ്റ്റിൻ മാർട്ടിനെ (21) സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നിരുന്നു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പ്രസിഡന്റിനെ ആക്രമിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നോ എന്ന് വ്യക്തമല്ല. അടുത്തിടെ ബിരുദം പൂർത്തിയാക്കിയ ഓസ്റ്റിൻ ഒരു ആർട്ട് വർക്ക് കമ്പനി തുടങ്ങിയിരുന്നു.അതേ സമയം, അടുത്തിടെ സർക്കാർ പുറത്തുവിട്ട എപ്സ്റ്റീൻ ഫയൽസിലെ വിവരങ്ങളോട് ഓസ്റ്റിൻ അതിയായ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.