അഞ്ചുപെെസയുടെ ചെലവില്ല; കുറച്ച് മഞ്ഞൾപ്പൊടി മാത്രം മതി, എത്ര നരച്ചമുടിയും കട്ട കറുപ്പാക്കാം
എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് മഞ്ഞൾപ്പൊടി. ചർമ്മ സംരക്ഷണത്തിനാണ് നാം കൂടുതലായും മഞ്ഞൾ ഉപയോഗിക്കുന്നതെങ്കിലും മുടിയുടെ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. മഞ്ഞൾ ഉപയോഗിച്ച് ഹെയർ ഡെെ വരെ നമുക്ക് വീട്ടിൽ ഉണ്ടാക്കാം.
ഈ കാലഘട്ടത്തിൽ നിരവധിപേരാണ് നര കാരണം കഷ്ടപ്പെടുന്നത്. എന്തെങ്കിലും പരിപാടികളിൽ പങ്കെടുക്കുമ്പോൾ നര മറയ്ക്കാൻ പലതും ചെയ്യുന്നു. ചിലർ കെമിക്കൽ അടങ്ങിയ ഡെെ വാങ്ങി ഉപയോഗിക്കാറുണ്ട്. പക്ഷേ ഇത്തരം കെമിക്കൽ ഡെെ കാലക്രമേണ മുടിക്ക് ദോഷം ചെയ്യുന്നു. അതിനാൽ പ്രകൃതിദത്തമായ ഡെെ ഉപയോഗിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ മഞ്ഞൾപ്പൊടി ഉപയോഗിച്ച് ഒരു ഹെയർ ഡെെ തയ്യാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
- മഞ്ഞൾപ്പൊടി - രണ്ട് ടേബിൾസ്പൂൺ
- തേയിലപ്പൊടി - ഒരു ടേബിൾ സ്പൂൺ
- വെള്ളം - ആവശ്യത്തിന്
- മെെലാഞ്ചിപ്പൊടി - ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയെടുത്ത് ചൂടാക്കുക. അത് കറുപ്പ് നിറമാകുന്നതുവരെ ഇളക്കി കൊടുക്കാം. ശേഷം തണുക്കാൻ മാറ്റിവയ്ക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു ടേബിൾ സ്പൂൺ തേയിലപ്പൊടി ചേർത്ത് തിളപ്പിക്കാം. നല്ലപോലെ തിളച്ചശേഷം ഇതിലേക്ക് മെെലാഞ്ചിപ്പൊടിയും നേരത്തെമാറ്റിവച്ച മഞ്ഞൾപ്പൊടിയും ചേർത്ത് യോജിപ്പിക്കാം.
അവ കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. ശേഷം ഈ മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മാറ്റി രണ്ട് മണിക്കുറെങ്കിലും അടച്ചുവയ്ക്കണം. എണ്ണമയമില്ലാത്ത മുടിയിഴകളിലേക്ക് വേണം ഈ മിശ്രിതം പുരട്ടാൻ. 20 മിനിറ്റ് വച്ചശേഷം ഷാമ്പൂ ഉപയോഗിക്കാതെ തണുത്ത വെള്ളം ഒഴിച്ച് കഴുകികളയാം.