വിദേശയാത്രയ്ക്ക് അവസരം, നാളെ ഈ നാളുകാർക്ക് ആഭരണവും പണവും കൈക്കുമ്പിളിൽ നിറയും
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ഫെബ്രുവരി 25 - 1199 കുഭം 13 ബുധനാഴ്ച. ( 17 നാഴിക 14 വിനാഴിക വരെ രോഹിണി ശേഷം മകയിരം നക്ഷത്രം) [ നവമി തിഥി 49 നാഴിക 50 വിനാഴിക വരെ ] ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )
അശ്വതി: രഹസ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണം,ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും. നിരാശാ ബോധം ഉണ്ടാകും,രാത്രിക്ക് ശേഷം അകാരണമായ അസ്വസ്ഥതകൾ വന്ന് ഭവിക്കാം.യാത്രാക്ലേശം,ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം,
ഭരണി: ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും. വാശിയും ദേഷ്യവും ഒഴിവാക്കിയാല്‍ ജീവിതം മധുരതരമാകും, കുടുംബാംഗങ്ങള്‍ പ്രതികാര മനോഭാവത്തോടെ ആയിരിക്കും.മുന്‍കോപം, വിദേശത്ത് നിന്നും അശുഭ വാര്‍ത്തകള്‍ ശ്രവിക്കും.
കാര്‍ത്തിക: ഭാഗ്യ പരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി. യാത്രകൾ ഗുണകരമാകും, തടസങ്ങള്‍ മാറി കിട്ടും, വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു അനുമതിയും ധനലഭ്യതയും.
രോഹിണി: രോഗാവസ്ഥയില്‍ നിന്നും മോചനം ലഭിക്കും, സ്വാര്‍ഥത ഒഴിവാക്കുക, ധനലാഭം, അധികാരികളുടെ പ്രീതി,സ്വര്‍ണ്ണ ലാഭം, യാത്രയില്‍ നേട്ടം. അന്യ ദേശവാസം ഗുണം ചെയ്യും, ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും.
മകയിരം: എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം, ശത്രുക്കളെ പരാജയപ്പെടുത്തും, സുഹൃത്തുക്കള്‍ സഹായിക്കും,വ്യക്തിപ്രഭാവത്തിനു തിളക്കം കൂടും,വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.
തിരുവാതിര: വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും, മാതാവിന് രോഗശാന്തി, നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും, പ്രതിസന്ധികള്‍ സ്വയം ഒഴിഞ്ഞുപോകും,ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.
പുണര്‍തം: സ്വന്തം കുടുബത്തോട് മാത്രമെ കൂറും സ്നേഹവും കാണുകയുള്ളു, കൂടുതല്‍ സുഖാനുഭവങ്ങള്‍, അപേക്ഷിക്കുന്ന സ്ഥലങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ആത്മീയപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം.
പുയം: ഉണ്ടായിരുന്ന ദോഷങ്ങൾ മാറും.കാര്യ നിർവഹണശേഷി, ആകര്‍ഷകത്വം, സത്യസന്തത, ഈശ്വരാധീനം, കലകളില്‍ താല്‍പര്യവും അഭിനിവേശവും തോന്നും, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം.
ആയില്യം: കലാരംഗത്ത് ശോഭിക്കും, സമ്മാനങ്ങള്‍ കിട്ടും, ധനാഭിവൃദ്ധി യുടെ സമയം. വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം, ഏറ്റെടുത്തു കഴിഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും.
മകം: അധിക ചെലവുണ്ടാകും, ഭാര്യാഗുണം, സ്വാധീനശക്തി, ശത്രുക്കള്‍ക്ക് നാശം സംഭവിക്കും, ആഗ്രഹ സാഫല്ല്യം, സഹോദരങ്ങളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, പഠന കാര്യങ്ങളില്‍ ജയം.
പൂരം: മന:സ്സമാധാനം, ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാര്‍ഥമായ സഹകരണം കിട്ടും, വ്യവഹാര വിജയം, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും, ഇഷ്ട ജന സമ്പര്‍ക്കത്തില്‍ മനസിന് സന്തോഷം കിട്ടും.
ഉത്രം: സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, എല്ലാവരിലില്‍ നിന്നും സഹായസഹകരണങ്ങള്‍, ദൂരയാത്രകള്‍ വ്യക്തിപരമായി ഗുണപ്രദം, സ്വതന്ത്രമായി സഞ്ചരിക്കും, വസ്ത്രാഭരണാദികള്‍ ലഭിക്കും.
അത്തം: ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം,വിഷയാസക്തി. വസ്ത്രാഭാരണാദി ലാഭം, രോഗശാന്തി, അവിചാരിത ധനനേട്ടം, സന്താനങ്ങളെക്കൊണ്ട് ഗുണം, സ്വദേശത്ത് തിരിച്ചെത്തും. വിദ്യാഗുണം,പുതിയ അറിവുകള്‍ സമ്പാദിക്കും, ചിത്തിര: ആഗ്രഹസാഫല്ല്യം നടക്കാത്തതിനാല്‍ മനഃപ്രയാസം നേരിടും, മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക. ബുദ്ധിയില്ലാതെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നത് മൂലം അബദ്ധങ്ങളില്‍ ചാടും.
ചോതി: ബന്ധുക്കളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ കുറയും,ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും, കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും,ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും സാദ്ധ്യത.
വിശാഖം: ഗുരു ശാപമേല്‍ക്കാതെ നോക്കണം. യാത്രയില്‍ ബുദ്ധിമുട്ടുകള്‍, കുടുബജീവിതത്തില്‍ പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, പൊള്ളലോ പരുക്കോ ഏല്‍ക്കാതെ നോക്കണം, അന്യ ദേശവാസം മൂലം പ്രയാസങ്ങള്‍, മനസ്സമാധാനക്കുറവു സ്വയം ഉണ്ടാകും.
അനിഴം: സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, വ്യാപാരികള്‍ക്ക് നല്ലസമയം, മംഗള കര്‍മ്മങ്ങൾ നടക്കും, വ്യവഹാരവിജയം,ദേവാലയ ദര്‍ശനം നടത്തും, കുടുംബത്തിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം.
കേട്ട: വിവിധ വിഷയങ്ങളില്‍ താല്പര്യം തോന്നും, പുതിയ ഗൃഹോപരണങ്ങള്‍ വാങ്ങിക്കും, പൂര്‍വ്വിക സ്വത്ത് ലഭിക്കും.മറ്റുള്ളവരില്‍ നിന്നുള്ള ഉപദ്രവം കുറയും, കുടുംബപരമ്പയില്‍ പെട്ടവരുടെ സാന്നിധ്യം ഗൃഹത്തില്‍ ഉണ്ടാകും.
മൂലം: തൊഴിൽ മേഖലയില്‍ അംഗീകാരത്തിനും പ്രശംസയ്കും സാധ്യത, ഔദ്യോഗികമായി ദൂരയാത്രകള്‍, ലോണുകള്‍ എളുപ്പത്തില്‍ അനുവദിച്ചു കിട്ടും. സന്താനസുഖം, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും, കുടുബസുഖം, ശത്രുക്കളെ പരാജയപ്പെടുത്തും.
പൂരാടം: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും, കുടുംബ ജീവിതത്തില്‍ ശാന്തിയും സമാധാനവും കളിയാടും. ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി,വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
ഉത്രാടം: കാലങ്ങളായി കിട്ടാതിരുന്ന ധനം തിരിക ലഭിക്കും, നേതൃത്വ പാടവം കാഴ്ച്ചവയ്ക്കും, ധനനേട്ടം, സുഖാനുഭവങ്ങള്‍, ധനപരമായി ഉയര്‍ച്ച. ദൈവാധീനം ഉണ്ടാകും, ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്‍ക്കും.
തിരുവോണം: ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, കൃഷിഗുണം, സ്ത്രീഗുണം, ദാബത്യസുഖം, ആഭരണലാഭം, സുഖാനുഭവങ്ങള് വിട്ടു വിട്ടു അനുഭവിക്കും, ആരോഗ്യപരിപാലനം നടത്തും,പുതിയ അവസരങ്ങള്‍ ലഭിക്കും.
അവിട്ടം: മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി. ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, എല്ലാരംഗത്തും അഭിവൃദ്ധി, ആഗ്രഹ സാഫല്ല്യം കിട്ടും, പ്രാര്‍ഥനക്ക് ഫലം കിട്ടും.
ചതയം: സുഖാനുഭവങ്ങൾ, അനുകൂലമായ വിവാഹ ബന്ധം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, കര്‍ഷകര്‍ക്ക് ലാഭം.വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, തൊഴില്‍ മേഖല ഉഷാറാകും.
പൂരുരുട്ടാതി: ശ്രദ്ധാപൂർവ്വം ജോലി നിര്‍വ്വഹിച്ചില്ലങ്കില്‍ തൊഴില്‍ നഷ്ടം സംഭവിക്കും, ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമങ്ങള്‍, ശത്രുവര്ദ്ധന. ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം, അപായഭീതി
ഉത്രട്ടാതി: പ്രേമകാര്യങ്ങളില്‍ സന്തോഷം, യാത്രാഗുണം, താല്‍ക്കാലിക ജോലി സ്ഥിരമാകും, സ്വന്തം ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും. പ്രതികൂലമായ പരിതസ്ഥിതികളില്‍ മനോധൈര്യം പ്രകടിപ്പിക്കും. ജനപ്രീതിയും അംഗീകാരവും.
രേവതി: ഏല്ലാരംഗത്തും പരാജയം, അപായഭീതി.ശത്രുദോഷം, രോഗങ്ങള്‍ കൊണ്ടുള്ള ധനചിലവ്, ദാമ്പത്യ സുഖക്കുറവ്. ബന്ധുക്കളുടെ എതിര്‍പ്പുകള്‍.അധികാര മോഹം.ശാന്തതയും സമാധാനവും പുലര്‍ത്തണം, വികാര വിക്ഷോഭങ്ങൾ നിയന്ത്രിക്കണം.