എസ്.ബി കോളേജ് ശതാബ്ദി സമാപനം
Wednesday 25 February 2026 12:51 AM IST
ചങ്ങനാശേരി : എസ്.ബി കോളേജ് ശതാബ്ദി ആഘോഷ സമാപനം 28 ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി അവലോകനയോഗം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ.ഡോ.റ്റെഡി സി.കാഞ്ഞൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എം മാത്യു അദ്ധ്യക്ഷത വഹിച്ചു. ബ്രിഗേഡിയർ ഒ. എ. ജയിംസ്, ഡോ. സെബിൻ എസ്.കൊട്ടാരം എന്നിവരെ അനുമോദിച്ചു. ഭാരവാഹികളായ ഡോ. ഷിജോ കെ.ചെറിയാൻ, ജിജി ഫ്രാൻസിസ് നിറപറ, ഡോ.സെബിൻ എസ്.കൊട്ടാരം, ബ്രിഗേഡിയർ ഒ.എ ജെയിംസ്, ഡോ.ബിൻസായി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.