നിയന്ത്രണം വിട്ട ലോറി തട്ടുകടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്ക്
Wednesday 25 February 2026 12:51 AM IST
കോട്ടയം : എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ചവിട്ടുവരിയിൽ നിയന്ത്രണംവിട്ട ലോറി റോഡരികിലെ തട്ടുകട ഇടിച്ചു തകർത്തു. അപകടത്തിൽ ഡ്രൈവറായ തമിഴ്‌നാട് സ്വദേശിയ്ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30 ഓടെ പോപ്പുലർ ഷോറൂമിന് എതിർവശത്തായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നെത്തിയ ലോറി തട്ടുകടയിൽ ഇടിച്ചശേഷം സമീപത്തെ മതിലും തകർത്താണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഡ്രൈവറെ പുറത്തിറക്കി. ഇതുവഴി എത്തിയ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി.