ബി.ജെ.പി മാർച്ച് 26 ന്
Wednesday 25 February 2026 12:55 AM IST
ചങ്ങനാശേരി : ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ വികസനമുരടിപ്പെന്നാരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ 26 ന് രാവിലെ 10 ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ വികസനവിരുദ്ധനടപടികളുടെ പ്രചരണാർത്ഥം മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഒപ്പുശേഖരണവും നടത്തും. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും നേതാക്കൾ വ്യക്തമാക്കി. ബി.രാധാകൃഷ്ണമേനോൻ, അഖിൽ രവീന്ദ്രൻ, പി.കെ കൃഷ്ണൻ, എ.മനോജ്, പി.എൻ ബാബു, വനീഷ് വിശ്വനാഥ്, ഗോപൻ മണിമുറി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.