രാജിന് എന്നെ ഉപേക്ഷിക്കാൻ കഴിയില്ലല്ലോ, സാമന്ത
പുതുജീവിതം ആഘോഷിക്കുകയാണ് തെന്നിന്ത്യൻ സുന്ദരി സാമന്ത. ഭർത്താവ് സംവിധായകൻ രാജ് നിദിമോരുവും ഒരുമിച്ചുള്ള സാമന്തയുടെ പുതിയ ചിത്രം ശ്രദ്ധനേടുന്നു. വിവാഹ മോചന ശേഷം മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്ന് കരുതിയില്ല.
രാജ് തന്ന സ്‌നേഹവും കരുതലും സ്വീകരിക്കാൻ പാകത്തിൽ ഞാൻ എന്നെത്തന്നെ പാകപ്പെടുത്തി. ഇത് എല്ലാ കാര്യങ്ങളും ഒരുമിച്ച് ഞങ്ങൾ ചെയ്യുന്നു. വർക്കൗട്ട് പോലും ഒരുമിച്ചാണ്. ഒരു ദിവസത്തേക്ക് എവിടേക്ക് എങ്കിലും തനിച്ച് യാത്ര പോകേണ്ടിവന്നാൽ പോലും പ്രയാസം ആണ്. രാജിന് മുന്നിൽ എനിക്ക് എന്ത് മണ്ടത്തരവും കാണിക്കാം. രാജിന് എന്നെ ഉപേക്ഷിച്ചുപോകാൻ കഴിയില്ലല്ലോ. ഇപ്പോൾ ഞാൻ അഭിനയിക്കുകയല്ല. ഞാൻ ഞാനായി തന്നെ ജീവിക്കുന്നു. ഇപ്പോൾ ഹണിമൂൺ ഘട്ടമാണെന്ന് ഞാൻ കരുതുന്നില്ല. അതിനേക്കാൾ ആഴമുള്ള ബന്ധമാണിത്. രാജ് കൂടെയുള്ളപ്പോൾ ഞാൻ കൂടുതൽ മികച്ച നടിയായി മാറുന്നു.
കാരണം, സംവിധായകൻ എന്ത് വിചാരിക്കും എന്ന പേടിയില്ലാതെ എനിക്ക് കഥാപാത്രമായി മാറാൻ കഴിയുന്നു. സാമന്തയുടെ വാക്കുകൾ.