കാളയെ മെരുക്കാൻ വിമൽ

Wednesday 25 February 2026 6:55 AM IST

വടം ട്രെയിലർ

വിമലും നട്ടി നടരാജും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ 'വടം ട്രെയിലർ റിലീസ് ചെയ്തു. വട മഞ്ഞുവിരാട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം 'മഹാസേന'യ്ക്ക് ശേഷം വിമൽ നായകനാകുന്നു എന്ന പ്രത്യേകതയുണ്ട്. കെന്തിരൻ .വി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് മസാനി പിക്ചേഴ്സിന്റെ ബാനറിൽ രാജശേഖർ ആർ ആണ് . മാർച്ച് 6ന് തിയേറ്ററിൽ എത്തും.

സനാഷ്ക ശ്രീ, മുനിഷ്കാന്ത്, ബാല ശരവണൻ, ആടുകളം നരേൻ, സംഗീത കല്യാൺകുമാർ, മധുസൂദൻ റാവു, ദീപ ശങ്കർ, ഇന്ദുമതി മണികണ്ഠൻ തുടങ്ങിയവരാണ് താരങ്ങൾ . ചിത്രത്തിന്റെ സംഭാഷണ രചയിതാവും ഗാനരചയിതാവു ജ്ഞാനകരവേൽ ആണ് . സംഗീതം ഡി ഇമ്മാനും, പ്രസന്ന എസ് കുമാറും ചേർന്ന് ഒരുക്കുന്നു.

സൺ മാരോ പിക്ചേഴ്സ് ആണ് സഹ നിർമാതാക്കൾ. എഡിറ്റിംഗ്: സാബു ജോസഫ് വി.ജെ, കലാസംവിധാനം: വി.ശശികുമാർ, ആക്ഷൻ: ജി.എൻ മുരുകൻ, കൊറിയോഗ്രാഫി: ദിനേശ്, ധീന, സന്തോഷ്, കോ ഡയറക്ടർ: പി.എ. ഷൺമുഖൻ, പി. ആർ.ഒ: പി.ശിവപ്രസാദ്