മയൂഖം മുതൽ ആരം വരെ:റീൽ ലൈഫിൽ സൈജുവിന്റെ 20 വർഷങ്ങൾ
'മയൂഖം' സിനിമയിലൂടെ തുടങ്ങി നായകനായും വില്ലനായും സ്വഭാവ നടനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച സൈജു കുറുപ്പ് വെള്ളിത്തിരയിൽ എത്തിയിട്ട് 20 വർഷം. മലയാളത്തിലും തമിഴിലുമായി ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ച സൈജു കുറുപ്പ് 'ആരം' സിനിമയുടെ ലൊക്കേഷനിൽ സഹപ്രവർത്തകർക്കൊപ്പം മധുരം പങ്കുവച്ച് ആഘോഷിച്ചു. സൈജു പൊലീസ് വേഷത്തിൽ എത്തുന്ന 'ആരം' സിനിമയുടെ അണിയറപ്രവർത്തകരാണ് ആദരവായി സെറ്റിൽ ആഘോഷം ഒരുക്കിയത്. അഭിനയകലയുടെ രണ്ട് പതിറ്റാണ്ടുകൾ പിന്നിടുന്ന സന്തോഷം സൈജു പങ്കുവച്ചു. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന 'ആരം പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സംവിധാനം നിർവഹിക്കുന്നത്. സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി, ഉണ്ണി ലാലു എന്നിവരാണ് മറ്റ് താരങ്ങൾ. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒ . ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷണൻ, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോൾ, പി.ആർ.ഒ ആതിര ദിൽജിത്ത്.