സ്‌കൂൾ മന്ദിരോദ്ഘാടനം

Wednesday 25 February 2026 1:05 AM IST

കോവളം: പാച്ചല്ലൂർ ഗവ.എൽ.പി സ്‌കൂളിൽ 1 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.സത്യവതി അദ്ധ്യക്ഷത വഹിച്ചു. സി. പി.എം ജില്ലാ കമ്മിറ്റി അംഗം പി.എസ്.ഹരികുമാർ,ചെമ്പഴന്തി ഉദയൻ,സി.പി.എം ഏരിയാ സെക്രട്ടറി കരിങ്കുളം അജിത്ത്,മുൻ കൗൺസിലർ പനത്തുറ പി.ബൈജു,അജിത് വെണ്ണിയൂർ,സംഗീത സംവിധായകൻ ഡി.ശിവപ്രസാദ്,പൂർവ വിദ്യാർത്ഥി കൂട്ടായ്മ കോ-ഓർഡിനേറ്റർ ഡി.ജയകുമാർ പി.ടി.എ പ്രസിഡന്റ് ദൗലത്ത്ഷാ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ. ആർ.ഉണ്ണികൃഷ്ണൻ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ പോൾസൺ ഡി. പരേര കൃതജ്ഞതയും പറഞ്ഞു.