കേരള പോലീസ് പെൻഷണേഴ്സ് അസോ. ജില്ലാ കൺവെൻഷൻ

Wednesday 25 February 2026 1:09 AM IST

തിരുവനന്തപുരം: പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ തൈയ്‌ക്കാട് പി.ടി.സി ഹാളിൽ ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ.മുരളീധരൻ നായരുടെ അദ്ധ്യക്ഷതയിൽ കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് കെ.കെ.ജോസ് മുഖ്യപ്രഭാഷണം നടത്തി. എ.എം.ഇസ്മായിൽ,വി.ബാബുരാജ്,​വി.ചന്ദ്രബാബു,രാജശേഖരൻ പൂവാർ,മലയിൻകീഴ് ജയചന്ദ്രൻ,​സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജൻ,​ആക്ടിംഗ് സെക്രട്ടറി എം.ജെ.ജോർജ്,​ട്രഷറർ പി.പ്രബല്യൻ,​പി.സുധീർ കുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറിയായി എം.ജെ.ജോർജിനെ തിരഞ്ഞെടുത്തു. സി.ശ്രീകുമാർ സ്വാഗതവും കെ.അഞ്ജനാ ദേവി നന്ദിയും പറഞ്ഞു.