നവയുഗ സീനിയർ സിറ്റിസൺ അസോ.
Wednesday 25 February 2026 12:11 AM IST
തിരുവനന്തപുരം: നവയുഗ സീനിയർ സിറ്റിസൺ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പൊതുയോഗം സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എ.വാഹിദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു വിൻസെന്റ് സ്വാഗതം പറഞ്ഞു. പൊതുയോഗത്തിൽ വട്ടിയൂർക്കാവ് രവി മുഖ്യപ്രഭാഷണം നടത്തി. ഡോ.കൃഷ്ണകുമാർ,കുച്ചപ്പുറം തങ്കപ്പൻ,കാര്യവട്ടം സലിം എന്നിവർ സംസാരിച്ചു.