നാടാർ സർവീസ് ഫോറം
Wednesday 25 February 2026 1:25 AM IST
തിരുവനന്തപുരം: നാടാർ സമുദായത്തിന് പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ സംവരണം അനുവദിക്കണമെന്ന് നാടാർ സർവീസ് ഫോറം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ചൊവ്വര സുനിൽനാടാർ റിപ്പോർട്ട് അവതരിപ്പിച്ചു.ഫോറം പ്രസിഡന്റ് കാഞ്ഞിരംകുളം സുദർശൻ അദ്ധ്യക്ഷനായി.ഡോ.എ.ഇ.മുത്തുനായകം മുഖ്യാതിഥിയായി.മുൻമന്ത്രി ഡോ.നീലലോഹിത ദാസൻ നാടാർ,സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം വെങ്ങാനൂർ ബ്രൈറ്റ് കവിരാജൻ,നിറമൺകര രാജേഷ്,വനിതാ സമാജം സെക്രട്ടറി സരജ തുടങ്ങിയവർ പങ്കെടുത്തു.