പുലിക്കുന്ന് ഭഗവതി ക്ഷേത്രം ഇന്നുമുതൽ
Tuesday 24 February 2026 10:20 PM IST
കാസർകോട് : പുലിക്കുന്ന് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ നാലാംദിനമായ ഇന്ന് രാവിലെ 6ന് ആലി തെയ്യം ( കാര്യക്കാരൻ) അരങ്ങത്തിലെത്തി ഭക്തർക്ക് അനുഗ്രഹം നൽകും. രാവിലെ 7 മണി മുതൽ 9 മണി വരെ കാളപ്പുലിയൻ, പുലിക്കണ്ടൻ എന്നീ തെയ്യങ്ങളുടെ പുറപ്പാട്, പത്തിന് കൊല്ലംപാടി ദൈവ സന്നിധിയിലേക്ക് ശ്രീപാദം കുളിർപ്പിക്കാൻ പുലിക്കണ്ടൻ തെയ്യത്തിന്റെ പുറപ്പാട്. പതിനൊന്നു മണി മുതൽ മന്ത്രമൂർത്തി, വേട്ടക്കൊരുമകൻ, പുല്ലൂർണ്ണൻ, പുല്ലൂരാളി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട്. രാത്രി 8ന് യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടക്കും. ഇന്നലെ പുലർച്ചെ മുതൽ പുലിച്ചേകവൻ, കരിന്തിരി നായർ, കാളപ്പുലിയൻ, പുലികണ്ടൻ, പുല്ലൂർണ്ണൻ, പുല്ലൂരാളി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ അരങ്ങത്തെത്തി.