മാതൃഭാഷ ദിനാചരണം

Tuesday 24 February 2026 10:26 PM IST

ഇരിട്ടി: ലോക മാതൃഭാഷാദിനത്തോട് അനുബന്ധിച്ചു ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എഴുത്തുകാരൻ വിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. മലയാളഭാഷ വൈവിധ്യങ്ങൾ നിറഞ്ഞതാണെന്നും അതുകൊണ്ട് തന്നെ ലോകത്തിലെ മറ്റു ഭാഷകളിലേക്കുള്ള മലയാളികളുടെ പ്രവേശനം എളുപ്പമാണെന്നും വിനോയ് തോമസ് പറഞ്ഞു . കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.സ്വരൂപ ആർ അദ്ധ്യക്ഷത വഹിച്ചു. മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ.വി.പ്രജിൽ, ഡോ.ആർ.ബിജുമോൻ, ഡോ.ഷാമില അബ്ദുൽ ഷുക്കൂർ, സി രതീഷ്, പി.ശ്രീനന്ദ എന്നിവർ സംസാരിച്ചു. പരിപാടിയോട് അനുബന്ധിച്ചു കൈയെഴുത്ത് മാഗസിൻ പ്രകാശനവും വിവിധ മത്സരങ്ങളും നടന്നു. വിനോയ് തോമസിന്റെ പുതിയ നോവൽ ആകാശവിസ്മയം’ പുസ്തകചർച്ചയും നടന്നു. കോളേജ് വിദ്യാർഥികൾ പങ്കെടുത്ത ചർച്ചയിൽ വിനോയ് തോമസ് മറുപടി ഭാഷണവും നടത്തി.