ഫാം കാർണിവൽ ശില്പശാല

Tuesday 24 February 2026 10:30 PM IST

പിലിക്കോട് : പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജൈവ വൈവിധ്യം, കലാവസ്ഥ വ്യതി യാനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഏകദിന ജൈവവൈവിധ്യ സംരക്ഷണ ശിൽപ്പശാല നടത്തി. കേന്ദ്രത്തിലെ ചമയം ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല കേരള ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.ടി.വനജ അദ്ധ്യക്ഷത വഹിച്ചു. അസോസിയേറ്റ് പ്രൊഫസർ പി.കെ.രതീഷ്, അസിസ്റ്റന്റ് പ്രഫസർ ഡോ.കെ.വി.സുമേഷ്, ഡോ.വി.നിഷലക്ഷ്മി, എം.വിനയൻ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ ജൈവ വൈവിധ്യ ഗവേഷകൻ വി.സി ബാലകൃഷ്ണൻ, ജൈവ വൈവിധ്യ ബോർഡ് ജില്ല കോ-ഓർഡിനേറ്റർ വി.എം.അഖില, ഡോ.ടി.വനജ എന്നിവർ ക്ലാസെടുത്തു. വൈകുന്നേരം ഫീൽഡ് സന്ദർശനവും റിപ്പോർട്ട് തയ്യാറാക്കലും നടന്നു. കണ്ണൂർ -കാസർകോട് ജില്ലകളിൽ നിന്നെത്തിയ കർഷകരും കോളജ് വിദ്യാർത്ഥികളും വിവിധ ബിഎംസി അംഗങ്ങളും പങ്കെടുത്തു.