പരാതി പരിഹാര സെമിനാർ

Wednesday 25 February 2026 1:39 AM IST

തിരുവനന്തപുരം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ജില്ലാ സൈനിക വെൽഫെയർ ഓഫീസും പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനവുമായി സഹകരിച്ച് മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കും വേണ്ടിയുള്ള പരാതി പരിഹാര സെമിനാർ സംഘടിപ്പിച്ചു.ലീഗൽ സർവീസസ് അതോറിറ്റി അന്നാ ചാണ്ടി മെമ്മോറിയൽ ഹാളിലായിരുന്നു സെമിനാർ.നൂറോളം വിമുക്ത ഭടന്മാരും കുടുംബാംഗങ്ങളും പങ്കെടുത്തു.നിരവധി കേസുകൾ സെമിനാറിൽ പരിഹരിച്ചു.എല്ലാ മാസവും ഇത്തരം പരിപാടി നടത്തും.