ചിത്ര രചന ക്യാമ്പ്

Wednesday 25 February 2026 1:39 AM IST

തിരുവനന്തപുരം; ആകാർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന തല ചിത്രരചനാ ക്യാമ്പ് 26 മുതൽ 28 വരെ വെഞ്ഞാറമൂട് കുതിരകുളം ആകാർ കുന്തിരി കുളത്തു മഠത്തിൽ നടക്കും. 26 ന് രാവിലെ 9.30ന് ചിത്രകാരൻ കാട്ടൂർ നാരായണപിള്ളയ്ക്ക് കാൻവാസ്‌ നൽകി പ്രൊഫ.കെ.കെ.രാജപ്പൻ നിർവഹിക്കും.വൈകിട്ട് 5.30ന് നടക്കുന്ന കലാ സിദ്ധാന്ത വിശദീകരണങ്ങൾ ചിത്രകാരന്മാരായ സ്വാതി ജയകുമാർ,പ്രൊഫ.കാട്ടൂർ നാരായണ പിള്ള,ഷിബുചന്ദ് എന്നിവർ നയിക്കും.