എം.ഡി.എമ്മയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Wednesday 25 February 2026 1:51 AM IST

ചെങ്ങന്നൂർ: വാണിജ്യ അളവിൽ 10.092 ഗ്രാം എം.ഡി.എമ്മയും 6.2 ഗ്രാം കഞ്ചാവും കൈവശം വച്ച് വിൽപ്പന നടത്തുന്നതിനിടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി. റാന്നി സ്വദേശി പാറക്കൽത്തുണ്ടിൽ നിതിൻ മോഹൻ (48) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 10.092 ഗ്രാം എം.ഡി.എമ്മയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 9.20 ന് ചെങ്ങന്നൂർ പുത്തൻകാവ് എ.കെ.ജി ജംഗ്ഷനിലായിരുന്നു സംഭവം. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ബാംഗ്ലൂരിൽ നിന്ന് ലഹരി ഉൽപ്പന്നങ്ങൾ കടത്തി വിൽപ്പന നടത്തിവരികയായിരുന്നു പ്രതിയെന്നും കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ സ്വദേശികളായ മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ സജീവ് വി.യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജോഷി ജോൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു പ്രകാശ്, ജോജൻ ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോകുൽ, ശ്രീക്കുട്ടൻ, കൃഷ്ണദാസ്, പ്രവീൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.