വിളംബരറാലിയും സമ്മേളനവും

Wednesday 25 February 2026 12:02 AM IST

കാട്ടൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് മുന്നോടിയായി കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റി വിളംബര റാലിയും സമ്മേളനവും സംഘടിപ്പിച്ചു. കാട്ടൂർ സാരഥി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.എസ് ചന്ദ്രബോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ഗീത അജയ് അദ്ധ്യക്ഷത വഹിച്ചു. പി.ജെ ആന്റണി, വി.സേതുനാഥ്, പി.ശശികുമാർ, ഡി.സുരേന്ദ്രൻ, ജോഷി തെക്കെപാലയ്ക്കൽ, കെ.പി അനിൽകുമാർ, സി.കെ വിജയകുമാർ എന്നിവർ സംസാരിച്ചു.