ഉത്രാളിക്കാവിൽ വിസ്മയമൊരുക്കി പൂരം പെയ്തിറങ്ങി

Wednesday 25 February 2026 12:02 AM IST

വടക്കാഞ്ചേരി: വിസ്മയക്കാഴ്ചകളൊരുക്കി ഉത്രാളിക്കാവ് പൂരം പെയ്തിറങ്ങി. എഴുന്നള്ളിപ്പിന് എങ്കക്കാട്, കുമരനെല്ലൂർ ദേശങ്ങളുടെ 11 വീതം ആനകളും വടക്കാഞ്ചേരിയുടെ ഏഴ് ആനകളും അണിനിരന്നു. ഇന്നലെ രാവിലെ 11ന് നാഗസ്വരത്തോടു കൂടി എങ്കക്കാട് ദേശത്തിന്റെ പൂരം ആരംഭിച്ചു. തുടർന്ന് കുനിശ്ശേരി അനിയൻ മാരാരുടെ നേതൃത്വത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് നടന്നു. ഉച്ചതിരിഞ്ഞ് ശ്രീമൂലസ്ഥാനത്ത്പറയെടുപ്പിന് ശേഷം കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ നടന്ന പാണ്ടിമേളം അരങ്ങേറി. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. കുമരനെല്ലൂർ ഉച്ചയ്ക്ക് രണ്ടിന് പഞ്ചവാദ്യത്തിന് തുടക്കംകുറിച്ചു. തുടർന്ന് എഴുന്നള്ളിപ്പ്, കുടമാറ്റം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടന്നു. പുതുപ്പള്ളി കേശവൻ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാരും, മേളത്തിന് വെള്ളിതിരുത്തി ഉണ്ണിനായരും പ്രമാണിമാരായി.

ഉച്ചയ്ക്ക് 12ന് കരുമരക്കാട് ശിവ-വിഷ്ണു ക്ഷേത്രത്തിലെ നടപ്പുരയിൽ പുകൾപെറ്റ പഞ്ചവാദ്യത്തോടെയാണ് വടക്കാഞ്ചേരി ദേ ശത്തിൻ്റെ പൂരച്ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് സംസ്ഥാനപാതയിലേക്ക് പ്രവേശിച്ച എഴുന്നള്ളിപ്പിന് രണ്ട് സായുധ പൊലീസ് ഓഫീസർമാർ അകമ്പടിയായി. ഊക്കൻസ് കുഞ്ചു തിടമ്പേറ്റി. വെെകിട്ട് നാലോടെ ഉത്രാളിക്കാവിലെത്തി. മേളത്തിനുശേഷം വെടിക്കെട്ട് നടന്നു. തുടർന്ന് കുടമാറ്റം, കൂട്ടി എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായി. പഞ്ചവാദ്യത്തിന് വൈക്കം ചന്ദ്രൻ മാരാരും മേളത്തിന് പെരുവനം കുട്ടൻ മാരാരും പ്രമാണിമാരായി.

ഇന്ന് പുലർച്ചെ നടപ്പുര പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് നടക്കും. തുടർന്ന് 4.45ന് കുമരനെല്ലൂർ ദേശം വെടിക്കെട്ട് നടത്തും. രാവിലെ ആറിന് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണിത്വത്തിൽ പാണ്ടിമേളം, കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം എങ്കക്കാടിൻ്റെ സവിശേഷ ചടങ്ങായ പൊങ്ങലിടിയാണ്. എങ്കക്കാട് ഒരുക്കുന്ന ഈട് വെടിയോടെ പൂരച്ചടങ്ങളുകൾ സമാപിക്കും.

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​ക​ന​ത്ത​ ​മഴ

വ​ട​ക്കാ​ഞ്ചേ​രി​​:​ ​വെ​ടി​ക്കെ​ട്ടി​ന് ​മ​ണി​ക്കൂ​റു​ക​ൾ​ക്ക് ​മു​മ്പ് ​മ​ഴ​ ​പെ​യ്ത​ത് ​ആ​ശ​ങ്ക​ ​സൃ​ഷ്ടി​ച്ചു.​ ​ഇ​ന്ന​ലെ​ ​വൈ​കീ​ട്ട് ​ഏ​ഴോ​ടെ​ ​കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പ് ​ക​ഴി​ഞ്ഞ​ ​ഉ​ട​ൻ​ ​ഇ​ടി​വെ​ട്ടും,​ ​മി​ന്ന​ലും​ ​പി​ന്നാ​ലെ​ ​ശ​ക്ത​മാ​യ​ ​മ​ഴ​യും​ ​പെ​യ്യു​ക​യാ​യി​രു​ന്നു.​ ​വെ​ടി​ക്കെ​ട്ടി​നു​ള്ള​ ​ഒ​രു​ക്കം​ ​പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​ ​അ​പ്ര​തീ​ക്ഷി​ത​ ​മ​ഴ​ ​പെ​യ്തു.​ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ​ ​രാത്രിയിലും വെ​ള്ളം​ ​കെ​ട്ടി​ ​നി​ൽ​ക്കു​ക​യാ​ണ്.

വെ​ടി​ക്കെ​ട്ട് ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​വീ​ണ് ​പ​രി​ക്ക്

വ​ട​ക്കാ​ഞ്ചേ​രി​ ​:​ ​ഉ​ത്രാ​ളി​ക്കാ​വ് ​പൂ​രം​ ​പ​ക​ൽ​ ​വെ​ടി​ക്കെ​ട്ടി​നി​ടെ​ ​കോ​റ​യും​ ​ക​ല്ലും​ ​പ​തി​ച്ച് ​ര​ണ്ട് ​കു​ട്ടി​ക​ള​ട​ക്കം​ ​മൂ​ന്ന് ​പേ​ർ​ക്ക് ​പ​രി​ക്ക്.​ ​വ​ട​ക്കാ​ഞ്ചേ​രി​ ​വി​ഭാ​ഗം​ ​വെ​ടി​ക്കെ​ട്ടി​നി​ടെ​യാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​പ​ന​ങ്ങാ​ട്ടു​ക​ര,​ ​പാ​ർ​ളി​ക്കാ​ട്,​ ​ച​ര​ൽ​ ​പ​റ​മ്പ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​വ​രാ​ണ് ​പ​രി​ക്കേ​റ്റ​വ​ർ.