ഗ്രാമ ധനശ്രീ ഭാരത് ഫൗണ്ടേഷന് പുരസ്‌കാരം

Wednesday 25 February 2026 12:08 AM IST

തൃശൂർ: സാമൂഹിക സേവന മേഖലയിലെ മികവുറ്റതും മാതൃകാപരവുമായ പ്രവർത്തനങ്ങൾക്കുള്ള 2025-26 വർഷത്തെ 'ഗാന്ധി പുരസ്‌കാരം' പാലക്കാട്ടെ 'ഗ്രാമ ധനശ്രീ ഭാരത് ഫൗണ്ടേഷൻ' മാനേജിംഗ് ഡയറക്ടർ എം.പ്രമോദിന്. ഗാന്ധിയുടെ 78ാം ചരമവാർഷിക പരിപാടികളോട് അനുബന്ധിച്ച് മഹാത്മാഗാന്ധി ഫൗണ്ടേഷൻ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയതാണ് അവാർഡ്. ഗാന്ധിയൻ ദർശനത്തിൽ അധിഷ്ഠിതമായ പ്രവർത്തനൾ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ. പി.ജയദേവൻ നായർ, ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. പ്രദീപ് കുമാർ എന്നിവർ അറിയിച്ചു. തിരുവനന്തപുരത്ത് മാർച്ച് 17ന് മഹാത്മാഗാന്ധിയുടെ 78ാം രക്തസാക്ഷിത്വ ദ്വൈമാസ വാർഷിക പരിപാടികളുടെ സമാപനച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.