'അദ്ധ്യാപകരെ കൊള്ളയടിക്കുന്നു'
Wednesday 25 February 2026 12:09 AM IST
തൃശൂർ: മേയിൽ സർവീസിൽ ഉള്ളവർക്ക് പ്രത്യേകം ടെറ്റ് പരീക്ഷ നടത്തുന്നുവെന്ന പേരിൽ അദ്ധ്യാപകരിൽ നിന്നും ഫീസ് 100 ശതമാനം വർദ്ധിപ്പിച്ച ഫീസ് വാങ്ങുന്നത് ന്യായീകരിക്കാനാകില്ലെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. അദ്ധ്യാപകരുടെ ഡേറ്റ ചോർത്തിയും സാമ്പത്തികക്കൊള്ള നടത്തിയും തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്ന സർക്കാർ നയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരങ്ങളും നിയമപോരാട്ടങ്ങൾ സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് പിസി.ശ്രീപത്മനാഭൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജയപ്രകാശ് പാറപ്പുറത്ത് സ്വാഗതവും കെ.എസ്.മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.