ഇ.പി.എഫ്.ഒ ജനസമ്പർക്കം
Wednesday 25 February 2026 12:10 AM IST
ആലപ്പുഴ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പി.എഫ് നിങ്ങൾക്കരികെ എന്ന പേരിൽ നടത്തുന്ന ജില്ലാതല ജന സമ്പർക്ക പരിപാടി 27ന് രാവിലെ ചമ്പക്കുളം ബിഷപ് കുര്യാളശേരി പബ്ലിക് സ്കൂളിൽ നടക്കും. തൊഴിലുടമകൾ, തൊഴിലാളികൾ, പെൻഷനേഴ്സ് തുടങ്ങിയവരുടെ സംശയങ്ങൾക്കും പരാതികൾക്കും പരിഹാരമുണ്ടാകും.പരിഗണിക്കേണ്ട ഇ.പി.എഫ് സംബന്ധമായ അപേക്ഷകൾ, പരാതികൾ do.alappuzha@epfindia.gov.in എന്ന ഇ മെയിൽ വിലാസത്തിലോ, പിച്ചു അയ്യർ ജംഗ്ഷനിലെ ബി.എസ്.എൻ.എൽ ഓഫീസിന്റെ ഒന്നാം നിലയിലുള്ള ഇ.പി.എഫ്.ഒ ജില്ലാ ഓഫീസിൽ നേരിട്ടോ 26 മുമ്പായി അപേക്ഷിക്കണം.