പുരസ്‌കാര സമർപ്പണം
Wednesday 25 February 2026 12:14 AM IST
ആലപ്പുഴ:സംവിധായകൻ ഭരതന്റെ അനുസ്മരണാർത്ഥം വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച 17-മത് ഹ്രസ്വസിനിമാ പുരസ്‌കാരങ്ങൾ 28ന് സമർപ്പിക്കും.സംവിധായകൻ പോൾസൺ സമ്മേളന ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിർവഹിക്കും.സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ അദ്ധ്യക്ഷത വഹിക്കും.ചിക്കൂസ് ശിവൻ മുഖ്യപ്രഭാഷണം നടത്തും.ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ മുഖ്യാതിഥിയാകും. മാദ്ധ്യമപ്രവർത്തകൻ ബി.ജോസുകുട്ടി വിലയിരുത്തൽ നടത്തും.നൈന മണ്ണഞ്ചേരിക്ക് ഭരതൻസ്മാരക സർഗപ്രതിഭാ പുരസ്‌കാരം നല്കും. ആര്യാട് ഭാർഗവന്റെ കൃതികളുടെ പ്രകാശനം സാക്ഷി ഡയറക്ടർ അനസ്ബി നിർവഹിക്കും.ഗുരുദയാൽ ആദ്യകോപ്പി ഏറ്റുവാങ്ങും.