സത്യഗ്രഹ സമാപനം

Wednesday 25 February 2026 12:20 AM IST

ആലപ്പുഴ: ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് നാളെ താത്കാലിക സമാപനം. 561 ദിവസങ്ങളായി നടത്തിവരുന്ന സമ്മേളനത്തിന്റെ സമാപനം രാവിലെ 9.30ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ബി ആർ. കൈമൾ കരുമാടി, ജി.രാധാകൃഷ്ണൻ, ലത കൈമൾ കരുമാടി, ഉമ്മൻ ജെ.മേടാരം എന്നിവരാണ് സമരം നടത്തുന്നത്. സമാപന പ്രഖ്യാപനം പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിക്കും. സംസ്ഥാന ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ.ജോഷ്യാ മാർ ഇഗ്‌നാത്തിയോസ് സത്യാഗ്രഹികളെ ആദരിക്കും.