യൂണിറ്റ് സമ്മേളനം
Wednesday 25 February 2026 12:21 AM IST
ആലപ്പുഴ: പന്ത്രണ്ടാം ശമ്പള - പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കണമെന്ന് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ ആലപ്പുഴ നോർത്ത് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ജി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.എ.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വി.ആർ.പൊന്നൻ, വി.ശശിധരൻപിള്ള, കെ.പി.ഗോപാലകൃഷ്ണൻ , ആർ. ഗോപിനാഥ്എന്നിവർ സംസാരിച്ചു.പി.എസ്.ആന്റണി സ്വാഗതവും കെ.ഇ. എലിസബത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബി.റഫീക്ക് (പ്രസിഡന്റ്) കെ.പി.ഗോപാലകൃഷ്ണൻ, ടി.ഡി.രാജു( വൈസ് പ്രസിഡന്റുമാർ), പി.എസ്.ആന്റണി (സെക്രട്ടറി),എ.സി. മാർട്ടിൻ, എ.പി. മോഹനൻ (ജോയിന്റ് സെക്രട്ടറിമാർ ),വി.ആർ പൊന്നൻ (ഖജാൻജി).